തൃശൂർ ജനറൽ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള കാത്ത് ലാബ് സജ്ജമായി.
പാവപ്പെട്ട രോഗികൾക്ക് ഹൃദ്രോഗ ചികിത്സയ്ക്ക് ഏറെ സഹായകരമാവുന്ന ലാബ് കിഫ്ബിയിൽനിന്ന് എട്ട് കോടി ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
ജില്ലയിൽ ഗവ. മെഡിക്കൽ കോളേജിന് പുറമേ കാത്ത്‌ലാബ് സംവിധാനമുള്ള രണ്ടാമത്തെ സർക്കാർ ആശുപത്രിയായി ജനറൽ ആശുപത്രി മാറും.
കഴിഞ്ഞ വർഷങ്ങളിൽ ആരോഗ്യ രംഗത്ത് വളരെയധികം പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്.മൂന്ന് മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ 10 കാത്ത് ലാബുകൾ കിഫ്‌ബി ധനസഹായത്തോടെ കൂടി അനുവദിച്ചു.