ചൈനീസ്​ റോക്കറ്റ് ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു

0
34

ചൈന പുതുതായി നിർമ്മിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിച്ചു.മണിക്കൂറുകൾക്ക്​ മുമ്പ്​ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച റോക്കറ്റിൻറെ ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലാണ് പതിച്ചത്.

റോക്കറ്റിൻറെ ഭാഗങ്ങളിലേറെയും ഭൂമിയിൽ പ്രവേശിക്കുന്നതിന് മുൻപ് കത്തിത്തീർന്നിരുന്നതായും അവശേഷിച്ച ഭാഗങ്ങളാണ്​ ഇന്ത്യൻ മഹാസമുദ്രത്തിൽ വീണതെന്നും ചൈന വ്യക്​തമാക്കി.നാലു ബൂസ്റ്ററുകളും ഒരു കോർ സ്​റ്റേജുമായി ലോങ്​ മാർച്ച്​ 5ബി ഏപ്രിൽ 20നാണ്​ ചൈനയിലെ ഹൈനാൻ ദ്വീപിൽനിന്ന്​ ബഹിരാകാശത്തേക്ക്​ കുതിച്ചത്​.

ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചായിരുന്നു യാത്ര. അവ ലക്ഷ്യത്തിലെത്തി​ച്ചതോടെ ദൗത്യം പൂർത്തിയായി മടങ്ങുന്ന റോക്കറ്റ്​ അപകടമില്ലാതെ അന്തരീക്ഷത്തിൽ കത്തിത്തീരുകയോ അവശേഷിച്ച ഭാഗങ്ങൾ സമുദ്രത്തിൽ വീഴുകയോ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

മുന്നറിയിപ്പുമായി യു.എസ്​ ഉൾപെടെ എത്തിയെങ്കിലും അപകടമില്ലാതെ വീഴ്​ച പൂർത്തിയാകുകയായിരുന്നു. മെഡിറ്ററേനിയൻ കടലിലെവിടെയോ ആകും ലോങ്​ മാർച്ച്​ അഞ്ച്​ ബി എന്ന 18 ടൺ ഭാരമുള്ള റോക്കറ്റിൻറെ അവശിഷ്​ടങ്ങൾ പതിക്കുകയെന്ന്​ ചൈന അറിയിച്ചിരുന്നു