Wednesday
17 December 2025
26.8 C
Kerala
HomeKeralaകൊവിഡ് രോഗികളുടെ വീട്ടില്‍ ഇടിമിന്നലേറ്റ് വൈദ്യതി പോയി, വീട്ടിലെത്തി വൈദ്യുതി പുനഃസ്ഥാപിച്ച്‌ ഡിവൈഎഫ്ഐ പ്രവർത്തകൻ

കൊവിഡ് രോഗികളുടെ വീട്ടില്‍ ഇടിമിന്നലേറ്റ് വൈദ്യതി പോയി, വീട്ടിലെത്തി വൈദ്യുതി പുനഃസ്ഥാപിച്ച്‌ ഡിവൈഎഫ്ഐ പ്രവർത്തകൻ

കനത്ത ഇടിമിന്നലിൽ വൈദ്യത് ബന്ധം നഷ്ടപ്പെട്ട് നിസഹായരായ കോവിഡ് രോഗികൾ കഴിയുന്ന വീട്ടിൽ വൈദ്യതി കണക്ഷൻ പുനഃസ്ഥാപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ. നെട്ടയം മേഖലാ പ്രദേശത്ത്, ആശ്രമം റോഡിൽ കോവിസ് പോസിറ്റീവ് ആയി ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ വീട്ടിൽ ഇന്നലെയുണ്ടായ കനത്ത ഇടിമിന്നലിൽ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഡിവൈഎഫ്ഐ ഹെല്‍പ്പ് ലൈന്‍ നമ്പറിൽ സഹായം തേടി. ഡിവൈഎഫ്ഐ നെട്ടയം മേഖലാ കമ്മിറ്റി അംഗവും കാച്ചാണി യൂണിറ്റ് സെക്രട്ടറിയുമായ ഹരി പിപിഇ കിറ്റണിഞ്ഞ് ഇവരുടെ വീട്ടിലെത്തി അറ്റകുറ്റപണി നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കൊവിഡ് ഭീതിയില്ലാതെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത ഹരിയുടെ പ്രവർത്തനം സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. വാർത്ത പുറത്തുവന്നതോടെ ഹരിയെ അഭിനന്ദിച്ച് നിരവധി സന്ദേശമാണ് ലഭിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments