കോവിഡ് പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ ഓക്സിജൻറെ ലഭ്യതയും വിതരണവും നിരീക്ഷിക്കാനും വിലയിരുത്താനും 12 അംഗ ദൗത്യ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിൻറേതാണ് ഉത്തരവ്.
ഡോ. ഭബതോഷ് ബിസ്വാസ്, ഡോ. നരേഷ് ത്രെഹാൻ എന്നിവരടങ്ങുന്നതാണ് ടാസ്ക് ഫോഴ്സ്. ടാസ്ക് ഫോഴ്സിലെ അംഗങ്ങളുമായി ജഡ്ജിമാർ സംസാരിച്ചു.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ടാസ്ക് ഫോഴ്സ് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകും. ക്യാബിനറ്റ് സെക്രട്ടറിയാണ് ഫോഴ്സിൻറെ കൺവീനർ. ഒരാഴ്ചയ്ക്കുള്ളിൽ ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിക്കും.ടാസ്ക് ഫോഴ്സിൻറെ റിപ്പോർട്ട് കേന്ദ്രസർക്കാരിനും കോടതിക്കും സമർപ്പിക്കും.