കോവിഡ് പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്ത് ആർക്കും ഭക്ഷണമോ ചികിത്സയോ ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങൾ സമൂഹ അടുക്കള തുടങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു.
യാചകർക്കും ഭക്ഷണം ഉറപ്പാക്കണം. നഗരങ്ങളിൽ വീടുകളില്ലാതെ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കണം. ആദിവാസി മേഖലകളിൽ പ്രത്യേക ശ്രദ്ധവേണം. അതിഥി തൊഴിലാളികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.