കാലടി സർവകലാശാല അസി. പ്രൊഫസർ വിവാദവുമായി ബന്ധപ്പെട്ട ഭാര്യ നിനിതയുടെ നിയമനം രാഷ്ട്രീയവൽക്കരിച്ചെന്നും ലർ വിളിച്ച് നിയമനത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും എംബി രാജേഷ്.നിയമനവുമായി ബന്ധപ്പെട്ട വിവാദം മൂന്നുപേരുടെ വ്യക്തിതാൽപര്യത്തിന്റെ പുറത്ത് ഉള്ളതാണെന്നും. ഭീഷണിയ്ക്ക് മുൻപിൽ വഴങ്ങില്ലെന്നും രാജേഷ് വ്യക്തമാക്കി.
മൂന്നുപേരുടെ വ്യക്തിപരമായ താൽപര്യത്തിൽ നിന്നുള്ള പ്രശ്‌നമാണ് ഇതെല്ലാം. സ്ഥാപിത താൽപര്യമല്ലെന്ന് വിഷയവിദഗ്‌ദർ തെളിയിക്കണം. ബോർഡംഗങ്ങളിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താം.
എന്നാൽ ആ പരാതി നിയമന ഉത്തരവ് കിട്ടിയ ഉദ്യോഗാർത്ഥിക്ക് അയച്ചുകൊടുത്ത് നിങ്ങൾ ഇതിൽനിന്ന് പിൻമാറണം അല്ലെങ്കിൽ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തും വലിയ തിരിച്ചടി ഉണ്ടാകും എന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്.
അക്കാദമി യോഗ്യത നിശ്ചയിക്കേണ്ടത് സർവ്വകലാശാലയാണ്. ഇന്റർവ്യൂവിന് മുൻപ് തന്നെ നിനിതയെ അയോഗ്യയാക്കാൻ നീക്കം നടന്നിരുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാതിരിക്കാൻ ഉപജാപം നടത്തു.
നിനിതയുടെ പിഎച്ച്ഡിയുടെ കാലഘട്ടവുമായി ബന്ധപ്പെട്ട് ചിലർ തർക്കം നടത്തി. അതും സർവ്വകലാശാലയിൽ തെറ്റാണെന്ന് തെളിഞ്ഞു. എക്‌സ്‌പേർട്ട് കമ്മറ്റിയിലുള്ള മെമ്പറിന്റെ ആളെ പോസ്റ്റിൽ തിരുകി കയറ്റാൻ ശ്രമിച്ചിരുന്നു. അതിന് വഴങ്ങാതെ ഇരുന്നതാണ് വിവാദങ്ങൾക്ക് പിന്നിലെന്നും എംബി രാജേഷ് പ്രതികരിച്ചു.