കേരളത്തിൽ നാളെ മുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ : മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പുറത്തിറക്കി

0
77

സംസ്ഥാനത്ത് നാളെ മുതൽ മേയ് 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ . രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് പൂർണ്ണമായും സംസ്ഥാനം അടച്ചുപൂട്ടാൻ തീരുമാനിക്കുന്നത് .ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിക്കുകയാണെങ്കിൽ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ:-

‣അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 7.30 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം
‣ബാ​ങ്ക്, ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പ്ര​വ​ർ​ത്തി​ക്കാം.
‣ബേ​ക്ക​റി, പ​ഴം, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന, ഇ​റ​ച്ചി, മീ​ൻ ക​ട​ക​ൾ തു​റ​ക്കാം.
‣ഭ​ക്ഷ​ണം, മ​രു​ന്ന്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കും.

‣റോ​ഡ്-​ജ​ല​ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തും.
‣ആ​ശു​പ​ത്രി​യി​ലേ​ക്കും വാ​ക്സി​നേ​ഷ​നാ​യും പോ​കു​ന്ന​വ​രു​ടെ വാ​ഹനം ത​ട​യി​ല്ല.
‣വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ത്ര​ക​ൾ​ക്കും ത​ട​സ​മി​ല്ല.
‣അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ടാ​ക്സി, ഓ​ട്ടോ സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കാം.
‣അ​ന്ത​ർ ജി​ല്ലാ യാ​ത്ര​ക​ൾ പാ​ടി​ല്ല.
‣അ​ടി​യ​ന്തി​ര ആ​വ​ശ്യ​ത്തി​ന് മാ​ത്രം യാ​ത്ര ചെ​യ്യു​ന്ന​വ​ർ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
‣വീ​ട്ടു ജോ​ലി​ക്കാ​ർ​ക്കും ഹോം ​ന​ഴ്‌​സു​മാ​ർ​ക്കും യാ​ത്ര​ക​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്.

‣ച​ര​ക്കു​നീ​ക്ക​ത്തി​നും ത​ട​സ​മി​ല്ല.
‣ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യാ​കാം.
‣പെ​ട്രോ​ൾ പ​ന്പു​ക​ളും ഗ്യാ​സ് സ്റ്റേ​ഷ​നു​ക​ളും തു​റ​ക്കാം.

‣പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ൽ ക​രു​ത​ണം.
‣അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കും.
‣അ​വ​ശ്യ​സ​ർ​വീ​സി​ലു​ള്ള ഓ​ഫീ​സു​ക​ൾ​ക്ക് മാ​ത്രം പ്ര​വ​ർ​ത്തി​ക്കാം.
‣ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ​വ​രു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം.
‣കാ​ർ​ഷി​ക മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ൾ​ക്ക് ചു​രു​ങ്ങി​യ തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കാം.

‣ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.
‣എ​ല്ലാ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്കും നി​രോ​ധ​നം.
‣മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടും.
‣വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും അ​ട​ക്ക​ണം.
‣മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​ന് പ​ര​മാ​വ​ധി 30 പേ​ർ മാ​ത്രം.
‣മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ര​മാ​വ​ധി 20 പേ​ർ.

‣കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് ത​ട​സ​മി​ല്ല.
‣വാ​ഹ​ന വ​ർ​ക്ക് ഷോ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കാം.
‣കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല.
‣ഐ​ടി അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി തു​റ​ക്കാം.
‣മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി.
‣പ്രൈ​വ​റ്റ് സെ​ക്യൂ​രി​റ്റി സ​ർ​വീ​സ് പ്ര​വ​ർ​ത്തി​ക്കാം.