Wednesday
17 December 2025
30.8 C
Kerala
HomePoliticsതെരഞ്ഞെടുപ്പ് തോൽവി: ദയനീയ പ്രകടനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ

തെരഞ്ഞെടുപ്പ് തോൽവി: ദയനീയ പ്രകടനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ

നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. പരാജയത്തിൽ കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

കേരളത്തിലും അസമിലും മോശം പ്രകടനമാണ് കോൺഗ്രസ് നടത്തിയത്. ബംഗാളിൽ ഒരു സീറ്റ് പോലും നേടാനായില്ല. പറയാനുള്ളത് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പ്രശംസിച്ച് കപിൽ സിബൽ രംഗത്തെത്തിയിരുന്നു.

‘അടിത്തട്ടിൽ നിന്നുമുയിർത്ത ധൈര്യമുള്ള നേതാവും ആധുനിക ത്സാൻസി റാണിയുമായ അവർ എന്തുവെല്ലുവിളികൾ വന്നാലും ഏത് ഗോലിയാത്തുമാരെയും തോൽപ്പിക്കാമെന്ന് തെളിയിച്ചിരിക്കുന്നു” -കപിൽ സിബൽ ട്വീറ്റ് ചെയ്തു.

 

 

RELATED ARTICLES

Most Popular

Recent Comments