സ്‌കൂളുകളിൽ മതപരമായ വസ്ത്രധാരണം നിർബന്ധമാക്കുന്നത് നിരോധിച്ച് ഇന്തോനേഷ്യ

0
41

മതപരമായ വസ്ത്രധാരണം സ്‌കൂളുകളിൽ നിർബന്ധമാക്കുന്നത് നിരോധിച്ച് ഇന്തോനേഷ്യ. മുസ്ലീം ഇതര വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചതിൽ പ്രതിഷേധങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ പുതിയ നടപടി സ്വീകരിച്ചത്.

രാജ്യത്തെ ഒരു സ്‌കൂളിൽ ക്രിസ്ത്യൻ വിദ്യാർഥിയെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രങ്ങളിലൊന്നായ ഇന്തോനേഷ്യയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.വ്യക്തി-മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവർ രംഗത്തെത്തുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ഹിജാബ് നിർബന്ധമല്ലെന്ന നിർദേശവുമായി സർക്കാർ തന്നെ രംഗത്തെത്തിയത്. പുതിയ നടപടിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്തോനേഷ്യൻ വിദ്യാഭ്യാസ മന്ത്രി നദീം മാകരീം അറിയിച്ചു.