Wednesday
17 December 2025
26.8 C
Kerala
HomeSportsക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് വാക്സിൻ നൽകണം ബിസിസിഐ

ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് വാക്സിൻ നൽകണം ബിസിസിഐ

കോവിഡ് -19 ഇന്ത്യയിൽ നിയന്ത്രണവിധേയമാണെങ്കിലും എത്രയും പെട്ടെന്ന് കളിക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകണമെന്നാണ് ബിസിസിഐ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.കോവിഡ് -19 വാക്സിനേഷൻ യജ്ഞത്തിന്റെ ആദ്യ ഘട്ടം ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇന്ത്യയിൽ ആരംഭിച്ചത്.

ആരോഗ്യ പ്രവർത്തകരും ശുചീകരണ തൊഴിലാളികലും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടെയുള്ളവർക്കാണ് ഇപ്പോൾ വാക്സിനേഷൻ നൽകുന്നത്. രാജ്യത്ത് ക്രിക്കറ്റ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് വാക്സിൻ നൽകണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

സയിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിലൂടെയാണ് കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന മത്സരങ്ങൾ രാജ്യത്ത് പുനരാരംഭിച്ചത്. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റും പുനരാരംഭിക്കുകയാണ്

 

 

RELATED ARTICLES

Most Popular

Recent Comments