Wednesday
17 December 2025
26.8 C
Kerala
HomeIndiaവിദ്വേഷകരമായ ട്വീറ്റ് : കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

വിദ്വേഷകരമായ ട്വീറ്റ് : കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

 

ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെ നി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.ബാംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.

“ഇത് ഭയാനകമാണ്…. ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെയാണ് നമുക്കു വേണ്ടത്…. കെട്ടഴിച്ചുവിട്ട രാക്ഷസരൂപിയെ പോലെയാണ് ഈ സ്ത്രീ… ഇവരെ മരുക്കാന്‍ രണ്ടായിരത്തിലേതു പോലെ ദയവായി താങ്കളുടെ വിരാടരൂപം പുറത്തെടുക്കൂ…” ബംഗാളില്‍ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെയാണ് കങ്കണ ട്വീറ്റ് ചെയ്തത്.കങ്കണയുടെ വാക്കുകള്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments