മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

0
69

മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ 4.50 തോട് കൂടിയാണ് അന്ത്യം.

മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം. വെൻറിലേറ്ററിലായിരുന്ന ഇദ്ദേഹത്തിൻറെ ആരോഗ്യ നില വഷളായത് കഴിഞ്ഞ ദിവസമാണ്.

കേരളാ കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 1960ൽ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ൽ മാവേലിക്കരയിൽ നിന്ന് ലോക്‌സഭാംഗമായി. 1975ൽ അച്യുത മേനോൻ മന്ത്രിസഭയിൽ ജയിൽ വകുപ്പ് കൈകാര്യം ചെയ്തു.

കൂടാതെ കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.