Monday
12 January 2026
23.8 C
Kerala
HomeKeralaതാമര വിരിഞ്ഞില്ല: നേമത്ത് വിജയക്കൊടി നാട്ടി ശിവന്‍കുട്ടി

താമര വിരിഞ്ഞില്ല: നേമത്ത് വിജയക്കൊടി നാട്ടി ശിവന്‍കുട്ടി

കേരളത്തില്‍ ഇത്തവണ എവിടേയും ബി.ജെ.പി സീറ്റ് നേടിയില്ല. ഏറെ പ്രതീക്ഷയര്‍പ്പിച്ച നേമത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി വിജയിച്ചു. 5750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച മണ്ഡലമാണ് നേമം. ശക്തമായ ത്രികോണ മത്സരമാണ് നേമത്ത് നടന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്.
ബി.ജെ.പിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു പാലക്കാടും നേമവും. പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ഥി ഇ. ശ്രീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബില്‍ തോല്‍പ്പിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് സുരേന്ദ്രന്‍ തള്ളപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments