കേരളത്തിലെ വൻ തോൽവി: ഹൈക്കമാന്റിന് ഞെട്ടൽ

0
107

കേരളത്തിൽ UDF നും കോൺഗ്രസിനും ഉണ്ടായ വലിയ തോൽവി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചു.നേരിയ ഭൂരിപക്ഷത്തിലെങ്കിലും UDF അധികാരത്തിൽ വരുമെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ. KPCC യും ഈ വികാരമാണ് ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. എന്നാൽ വലിയ പരാജയമാണ് ഉണ്ടായത്.

രാഹുൽ ഗാന്ധി നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.രാഹുൽ നേരിട്ട് നിശ്ചയിച്ച സ്ഥാനാർഥികൾക്കും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.മിക്ക മണ്ഡലങ്ങളിലും രാഹുൽ റോഡ് ഷോയും മറ്റും നടത്തി. പ്രിയങ്കയും എത്തി. എന്നാൽ ഇതൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്നത് ഹൈക്കമാന്റിനെ അത്ഭുതപ്പെടുത്തുകയാണ്.

രാഹുൽ ഉയർത്തിയ ആരോപണങ്ങളും വോട്ടർമാർ കണക്കിലെടുത്തില്ല.സംസ്ഥാനത്തെ കോൺഗ്രസ് സംഘടന സംവിധാനം പൂർണമായി പരാജയപ്പെട്ടെന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തൽ. പ്രതിപക്ഷമെന്ന നിലയിലുള്ള പ്രവർത്തനവും പരാജയമാണെന്നാണ് AICC യുടെ കണ്ടെത്തൽ.