Thursday
18 December 2025
24.8 C
Kerala
HomePoliticsചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല : ഹരീഷ് പേരടി

ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല : ഹരീഷ് പേരടി

 

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കാതെ പോയ ബി ജെ പിയെ പരിഹസിച്ച് ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ആഹ്ലാദ പ്രകടനം നടത്തിയത്.

ബി ജെ പി ഏറ്റവുമധികം പ്രതീക്ഷ വച്ചിരുന്ന നേമം, പാലക്കാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. നേമത്ത് സി പി എം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയാണ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്തിയതാകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും.

ബി ജെ പിയെ തോൽപ്പിച്ച ഷാഫി പറമ്പില്‍, പി ബാലചന്ദ്രന്‍, ശിവന്‍കുട്ടി എന്നിവരെ അഭനിന്ദിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഷാഫി പറമ്പില്‍, ഢ. ശിവന്‍കുട്ടി, ജ. ബാലചന്ദ്രന്‍…ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…’ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

RELATED ARTICLES

Most Popular

Recent Comments