മലപ്പുറത്ത് 55 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

0
75

 

കൊവിഡ് വ്യാപനം തീവ്രമായതോടെ മലപ്പുറത്ത് നിയന്ത്രണം കടുപ്പിച്ച്‌ ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച മുതൽ കാടാമ്ബുഴ ഭഗവതി അമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഭരണ സമിതി അറിയിച്ചു. 3,945 പേർക്കാണ് കഴിഞ്ഞദിവസം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 42,298 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 34,849 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. ഇതുവരെ 673 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.