Wednesday
17 December 2025
26.8 C
Kerala
HomeSportsബാംഗ്ലൂരിനെ തോൽപിച്ച് പഞ്ചാബ് കിങ്‌സ്, ജയം 34 റൺസിന്

ബാംഗ്ലൂരിനെ തോൽപിച്ച് പഞ്ചാബ് കിങ്‌സ്, ജയം 34 റൺസിന്

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 34 റൺസിന്റെ ഗംഭീര വിജയവുമായി പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അടിച്ച 180 റൺസെന്ന വിജയലക്ഷ്യത്തിന് മുന്നിൽ പൊരുതി നിൽക്കാൻ സാധിക്കതെയാണ് ബാംഗ്ലൂരിന്റെ തോൽവി.

ബാംഗ്ലൂരിന്റെ നായകൻ വിരാട് കോഹ്‌ലിയും (35), രജത് പടിദാറും (31) ഹർഷൽ പേട്ടലും (31) മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയതി നിന്നത്. ഈ ഇന്നിങ്‌സിൽ 13 പന്തിൽ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഹർഷലിന്റെ ബാറ്റിംഗ്. പഞ്ചാബിന്റെ ബൗളർമാരുടെ സ്ഥിരതയോടെയുള്ള ബോളിംങാണ് ബാംഗ്ലൂരിനെ തോൽപ്പിച്ചത്.

പഞ്ചാബ് 179 റൺസെടുത്തപ്പോൾ ബാംഗ്ലൂരിന് 145 റൺസെടുക്കാൻ മാത്രമെ സാധിച്ചുള്ളു. തോൽവിയോടെ ബാംഗ്ലൂർ പോയന്റ് പട്ടികയിൽ മൂന്നാമതായി. പഞ്ചാബ് ഏഴ് കളികളിൽ മൂന്ന് വിജയങ്ങളുമായി അഞ്ചാമതാണ്.

 

 

RELATED ARTICLES

Most Popular

Recent Comments