സംസ്ഥാനത്ത് അടുത്തയാഴ്‌ച കർശന നിയന്ത്രണങ്ങൾ ,ഷൂട്ടിങ് നിർത്തിവയ്ക്കും

0
78

കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 4 മുതൽ ഞായറാഴ്‌ചവരെ നിയന്ത്രണം ഏർപ്പെടുത്തും. ടി.വി സീരിയൽ ഷൂട്ടിങ് നിർത്തിവയ്ക്കും.

പച്ചക്കറി, മീൻ മാർക്കറ്റിലെ കച്ചവടക്കാർ 2 മീറ്റർ അകലം പാലിച്ച് കച്ചവടം നടത്തണം. ഇവർ രണ്ടു മാസ്‌ക് ധരിക്കുകയും വേണം. വീട്ടു സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ കച്ചവടക്കാർ മുൻഗണന നൽകണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ്ആപ്പിൽ നൽകിയാൽ എത്തിക്കാൻ ഡെലിവറി സംവിധാനം ഒരുക്കണം.