Thursday
18 December 2025
24.8 C
Kerala
HomeIndiaസുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി എൻ.വി. രമണ ഇന്ന് ചുമതലയേൽക്കും

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി എൻ.വി. രമണ ഇന്ന് ചുമതലയേൽക്കും

രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാവിലെ പതിനൊന്നിന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ.

കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം അതീവ ആശങ്കയിൽ നിൽക്കുന്ന സമയത്താണ് എൻ.വി. രമണ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ചൊവ്വാഴ്ച എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തന്നെ പരിഗണിക്കാനാണ് സാധ്യത.

അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ സുപ്രിംകോടതിയുടെ മുന്നോട്ടുള്ള പ്രവർത്തനം രമണയ്ക്ക് മുന്നിലുള്ള മുഖ്യ വെല്ലുവിളിയാണ്.

RELATED ARTICLES

Most Popular

Recent Comments