കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം വരുത്തി

0
72

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. നാളെ മുതൽ ഈ മാസം 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക.

പ്രവർത്തി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു.ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.