മെയ് ഒന്നുമുതൽ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ

0
95

മെയ് ഒന്നുമുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിനുശേഷമാണ് തീരുമാനം.

സംസ്ഥാനങ്ങൾക്കു കമ്പനികളിൽനിന്നു വാക്‌സീൻ നേരിട്ടു വാങ്ങാം. വാക്‌സിൻ പൊതുവിപണിയിൽ വിൽക്കുന്നതിനും അനുമതി നൽകി. കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകണമെന്നും യോഗം തീരുമാനിച്ചു.

കോവിഡ് മുന്നണി പോരാളികൾക്കും 45 വയസിന് മുകളിലുള്ളവർക്കുമാണ് നിലവിൽ രാജ്യത്ത് വാക്സിൻ നൽകി കൊണ്ടിരിക്കുന്നത്.