Sunday
28 December 2025
24.8 C
Kerala
HomeWorldകോവിഡ് വ്യാപനം : ഇന്ത്യയെ ‘റെഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തി ബ്രിട്ടൻ

കോവിഡ് വ്യാപനം : ഇന്ത്യയെ ‘റെഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തി ബ്രിട്ടൻ

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചുവപ്പു പട്ടികയിൽ ഉള്ള രാജ്യങ്ങളിൽ ഇന്ത്യയെ ഉൾപ്പെടുത്തി ബ്രിട്ടൻ. ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോകാണ് ഇതു സംബന്ധിച്ച് വിവരം അറിയിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടനിൽ വിലക്ക് നിലവിൽ വന്നു.

ഇന്ത്യയിൽ നിന്നെത്തുന്ന ബ്രിട്ടൻ, അയർലൻഡ് സ്വദേശികളായ യാത്രക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ സർക്കാർ അംഗീകാരമുള്ള ക്വാറന്റീൻ ഹോട്ടലിൽ 10 ദിവസം കഴിയണമെന്ന് ഹാൻകോക് അറിയിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.നേരത്തെ, കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments