അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ കോവിഡ് ബാധിച്ച് മരിച്ചു

0
61

ബെംഗളൂരു: മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ (40) കോവിഡ് ബാധിച്ച് മരിച്ചു.ഞായറാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം.

നേരത്തെ ദേശീയ തലത്തിൽ കളിച്ചിരുന്ന അനുപമ 2005-ൽ സാന്റിയാഗോയിൽ നടന്ന വനിതാ ബി.ഡി.ഒ ജൂനിയർ ലോകകപ്പ്, 2013-ൽ ന്യൂഡൽഹിയിൽ നടന്ന വനിതാ ഹീറോ ഹോക്കി വേൾഡ് ലീഗ് റൗണ്ട്-2, 2013-ൽ ക്വലാലംപുരിൽ നടന്ന വനിതാ ഏഷ്യാ കപ്പ് എന്നീ ടൂർണമെന്റുകളിൽ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.