Saturday
10 January 2026
31.8 C
Kerala
HomeKeralaകോഴിക്കോട് സ്ഥിതി രൂക്ഷമായാല്‍ കടുത്ത നിയന്ത്രണം : കലക്ടറുടെ മുന്നറിയിപ്പ്

കോഴിക്കോട് സ്ഥിതി രൂക്ഷമായാല്‍ കടുത്ത നിയന്ത്രണം : കലക്ടറുടെ മുന്നറിയിപ്പ്

സ്ഥിതി രൂക്ഷമായാൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എസ്.സാംബശിവ റാവു. സമ്പൂർണ ലോക്ഡൗണിനെക്കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ല.

നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, എല്ലാവിധ ചടങ്ങുകളിലും ഒരേസമയം 50ൽ അധികം പേർ ഉണ്ടാകാൻ പാടില്ലെന്ന് ഇന്നലെ ഉത്തരവിറക്കിയിരുന്നു.

കോവിഡ് പരിശോധന കൂട്ടുമെന്നും നിലവിൽ വേണ്ടത്ര വാക്സീൻ കരുതലായുണ്ടെന്നും കലക്ടർ വ്യക്തമാക്കി. അതിനിടെ, കാസർകോട്ടെ ബേക്കൽ കോട്ട അടച്ചു.

RELATED ARTICLES

Most Popular

Recent Comments