Wednesday
17 December 2025
26.8 C
Kerala
HomeKeralaകൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് മൊഴി ; അഭിമന്യു കൊലക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് മൊഴി ; അഭിമന്യു കൊലക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വള്ളികുന്നം അഭിമന്യു കൊലക്കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത്, കൂട്ട് പ്രതി ജിഷ്ണു തമ്പി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി.

കേസിലെ മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത് ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റൊരു പ്രതിയായ ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയിൽ എടുത്തു. ഉത്സവപറമ്പിലെ സംഘർഷത്തിനിടയിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ജിഷ്ണുവാണ്.

RELATED ARTICLES

Most Popular

Recent Comments