2 ലക്ഷം ഡോസ്‌ വാക്‌സിൻ എത്തി; പ്രതിസന്ധിക്ക്‌ നേരിയ പരിഹാരം

0
76

കോവിഡ്‌ പ്രതിരോധത്തിനുള്ള രണ്ടു ലക്ഷം ഡോസ് കോവിഷീൽഡ്‌ വാക്സിൻ തലസ്ഥാനത്ത്‌ എത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ്‌ മുംബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ വാക്‌സിൻ എത്തിച്ചത്‌. ഇതിൽ 30,000 ഡോസ്‌ തിരുവനന്തപുരം ജില്ലയ്‌ക്കാണ്‌. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത് സംസ്ഥാനത്തെ‌ വാക്സിൻ വിതരണത്തിലുള്ള പ്രതിസന്ധിക്ക്‌ നേരിയ പരിഹാരമേ ആകൂ.

കേന്ദ്ര സർക്കാർ കൂടുതൽ ഡോസ്‌ അനുവദിക്കാത്തതിനാൽ സംസ്ഥാനത്തെ വാക്‌സിൻ വിതരണം കടുത്ത പ്രതിസന്ധിയിലായിരുന്നു. തിരുവനന്തപുരം, എറണാകുളം റീജ്യണൽ വാക്സിൻ സ്‌റ്റോറുകളിൽ കോവിഷീൽഡ്‌ വാക്സിൻ പൂർണമായി തീർന്നിരുന്നു.

കോഴിക്കോട്ട്‌ വ്യാഴാഴ്ച 5000 ഡോസ് കോവിഷീൽഡാണ്‌ ‌‌ ബാക്കിയുണ്ടായിരുന്നത്‌. കോൾഡ്‌ ചെയിൻ സെന്ററുകളിലും ജില്ലാ വാക്സിൻ സെന്ററുകളിലും ബാക്കിയുള്ളവ മാത്രമാണ്‌ വിതരണത്തിനുണ്ടായിരുന്നത്‌. 13നാണ്‌‌ കേരളത്തിൽ അവസാനമായി രണ്ടു ലക്ഷം കോവാക്സിൻ എത്തിച്ചത്‌. ‌50 ലക്ഷം ഡോസാണ് കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നത്.