Wednesday
17 December 2025
26.8 C
Kerala
HomeWorldയു എസിൽ ഫെഡക്സ് വെയർ ഹൗസിൽ വെടിവെയപ്പ് : 8 പേർ കൊല്ലപ്പെട്ടു

യു എസിൽ ഫെഡക്സ് വെയർ ഹൗസിൽ വെടിവെയപ്പ് : 8 പേർ കൊല്ലപ്പെട്ടു

യു എസിലെ ഫെഡക്സ് വെയർ ഹൗസിലുണ്ടായ വെടിവെ‌പ്പിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പ്രാദേശിക സമയം രാത്രി 11 നായിരുന്നു വെടിവെപ്പുണ്ടായത്. ഇൻഡ്യാനപോളിസ് നഗരത്തിലെ എയർപോർട്ടിനടുത്തുള്ള ഫെഡെക്സ് വെയർ ഹൗസിലാണ് വെടിവെപ്പുണ്ടായത്. എന്നാൽ വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല.

ഫെഡക്സിലെ ജീവനക്കാരനാണോ വെടിവെപ്പിന് പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അധികൃതർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അധികൃതർ വ്യക്തമാക്കി. വെയർ ഹൗസിൽ വെടിവെപ്പുണ്ടായ വിവരം ഫെഡക്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് പൂർണ്ണമായും സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments