കേരള സർക്കാരിൻ്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസിന് പ്രതിമാസം 30 ലക്ഷം രൂപ ലഭിക്കുന്നു എന്ന രീതിയിൽ പ്രചരണം നടക്കുകയാണ്. എന്താണ് ഇതിന്‍റെ വസ്തുത. സംസ്ഥാന സർക്കാർ അദ്ദേഹത്തിൻ ഇത്രയധികം തുക ഓരോ മാസവും നൽകുന്നുണ്ടോ. പരിശോധിക്കാം;
യഥാർത്ഥത്തിൽ കെ വി തോമസിന് ശമ്പളമായി പണമൊന്നും നൽകുന്നില്ല, പകരം ഹോണറേറിയമാണ് നൽകുന്നത്. ഒരു ലക്ഷം രൂപയാണ് പ്രതിമാസം ഹോണറേറിയമായി നൽകുന്നത്. അതായത് കേരളത്തിലും കേന്ദ്രത്തിലും ദീർഘകാലം മന്ത്രിയായിരിക്കുകയും പബ്ലിക്ക് അക്കൗഡ്സ് കമ്മറ്റി അടക്കമുള്ള വിവിധ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മറ്റികളുടെ ചെയർമാൻ ആയി പ്രവർത്തിക്കുകയും ചെയ്ത നിലവിൽ ക്യാമ്പിനറ്റ് റാങ്ക് ഉള്ള ആളാണ് കെ വി തോമസ്.
അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു പാർലമെൻ്റ് അംഗത്തിന് 25,000 രൂപയാണ് പ്രതിമാസ പെൻഷൻ, പിന്നീടുള്ള ഒരോ വർഷത്തിനും 2,000 രൂപ വീതം അധികമായി ലഭിക്കും. അതായത് കെവി തോമസ് 1984 മുതൽ 1996 വരെയും, 2009 മുതൽ 2019 വരെയും എം പിയായിരുന്നു. ആതായത് ആകെ 22 വർഷം. ആദ്യത്തെ അഞ്ച് വർഷം 25,000 രൂപയും പിന്നീടുള്ള 17 വർഷങ്ങളിലായി 2000 രൂപ വീതം 34,000 രൂപയും ചേര്‍ത്ത് ആകെ 59,000 രൂപയാണ് എം പി പെൻഷൻ എന്ന നിലയിൽ കെ.വി തോമസിന് ലഭിക്കുന്നത്.
അതുപൊലെ അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു എംഎൽഎക്ക് കേരളത്തിൽ 20,000 രൂപയാണ് പെൻഷൻ. അധികമായുള്ള ഓരോ വർഷത്തിനും 1000 രൂപ വീതവമാണ് ലഭിക്കുക. ഇത് പ്രകാരം ആകെ 9 വർഷം എംഎൽഎയായ കെ.വി തോമസിന് ആദ്യ അഞ്ച് വർഷം 20000 രൂപയും അധികമായുള്ള 4 വർഷംത്തിന് 4000 രൂപയും ചേർത്ത് ആകെ 24000 രൂപയാണ് ലഭിക്കുക. അത്തരത്തിൽ എം എൽ എ , എം പി എന്നീ നിലകളിൽ 31 വർഷം പ്രവർത്തിച്ചതിൻ്റെ പേരിൽ പെൻഷനെന്ന നിലയിൽ അദ്ദേഹത്തിന് ആകെ ലഭിക്കുന്നത് 83,000 രൂപയാണ്.
ഇനി 1967ലാണ് തേവര എസ് എച്ച് കോളേജിൽ അദ്ദേഹം അധ്യാപകനായി പ്രവേശിക്കുന്നത്, 2001ൽ വിരമിച്ചു. 1967 മുതൽ 1984 വരെ തുടർച്ചയായി 17 വർഷം അധ്യാപകനായി പ്രവർത്തിച്ചതിനാൽ പെൻഷൻ ഇനത്തിൽ 42,000 രൂപ ലഭിക്കുന്നുണ്ട്. എല്ലാം ചേർത്ത് ആകെ 2,25,000 രൂപ കെ.വി തോമസിന് പ്രതിമാസം ലഭിക്കുന്നുണ്ട്. ഇവിടെ ഒരു വസ്തുത കാണാതിരിക്കരുത്. ഈ തുകയിൽ 1,25000 രൂപ കേരളത്തിൻ്റെ പ്രതിനിധി അല്ലെങ്കിലും കെ.വി തോമസിന് ലഭിക്കും. ഇതിൽ ഒരു ലക്ഷം മാത്രമാണ് സംസ്ഥാനം ഖജനാവിൽ നിന്ന് നൽകുന്നത്.
ഇനി കെ.വി തോമസിൻ്റെ വിമാന യാത്ര കൂലി 11.31 ലക്ഷമായി കൂട്ടിയത് ശരിയാണോ. കേരളത്തിൻ്റെ പൊതുവായ ആവശ്യത്തിന് വേണ്ടി നിരവധി യാത്രകൾ ചെയ്യേണ്ടി വരുന്ന കെ.വി തോമസിന് പ്രതിവർഷം അഞ്ച് ലക്ഷം തന്നെയാണ് ഇപ്പോഴും വിമാന യാത്ര നിരക്ക്. എന്നാൽ ദില്ലിയിലെ റെസിഡൻ്റ് കമ്മീഷണർക്കും കൂടി യാത്ര ചെയ്യാനുള്ള വിമാന നിരക്കും കൂടി കെ വി തോമസിൻ്റെ ഹെഡ് ഓഫ് അക്കൗണ്ടിലാണ് വന്ന് ചേർന്നിരിക്കുന്നത്. അത് നിമിത്തം ആണ് 11.31 ലക്ഷം ആയി തുക ഉയർന്നതായി കാണപ്പെടുന്നത്.
പ്രതിവർഷം 5 ലക്ഷം രൂപ വിമാന ടിക്കറ്റിന് ഈടാക്കാം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ആ തുക കെ.വി തോമസിൻ്റെ പോക്കറ്റിൽ ലഭിക്കുമെന്നല്ല. കെ.വി തോമസിന് വിമാനയാത്ര ആവശ്യമായി വരുമ്പോൾ ഒഡേപെക്ക് എന്ന സർക്കാർ ഏജൻസി ടിക്കറ്റ് എടുത്ത് നൽകും. അതിന് വരുന്ന തുക മേൽസൂചിപ്പിച്ച ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്ന് കുറവ് ചെയ്യും. അതായത് അഞ്ച് ലക്ഷത്തെ പന്ത്രണ്ട് മാസം കൊണ്ട് ഹരിച്ചാൽ പ്രതിമാസം 41000 രൂപ വിമാന കൂലിക്ക് ചിലവാകും എന്ന് ചുരുക്കം.