പുലർച്ചെ സ്റ്റേഷനിലെത്തിയ യുവതിയെ തെറ്റിധരിപ്പിച്ച് ബസിൽ കയറ്റി വാതിലടച്ചു ; പൂണെയില്‍ നിർത്തിയിട്ട ബസില്‍ പീഡനം പ്രതി പിടിയില്‍

0
5

പൂണെയിലെ സ്വാർഗേറ്റ് ബസ് സ്റ്റേഷനിൽ നിർത്തിയിട്ട ബസിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായിരിക്കുകയാണ്. ദത്താത്രയ രാംദാസ് ഗഡെ(36) എന്നയാളാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ പുണെയിലെ ഷിരൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വ മുംബൈയിൽ ബസ് സ്റ്റാൻഡിൽ വച്ചാണ് യുവതി ലൈം​ഗിക പീഡനത്തിനിരയായത്.

മ​ഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനു കീഴിലുള്ള വലിയ ബസ് സ്റ്റേഷനുകളിലൊന്നിലാണ് സ്വാർ​ഗേറ്റ്. സത്താരയിലെ ഫൽട്ടാനിലേക്ക് പോകാൻ പുലർച്ചെ ഇവിടെ എത്തിയ യുവതിയുടെ അടുത്തെത്തിയ രാംദാസ് എങ്ങോട്ടേക്കാണെന്ന് പോകേണ്ടതെന്ന് ചോദിച്ച ശേഷം നിർത്തിയിട്ടിരുന്ന ബസ് കാണിച്ചുകൊടുക്കുകയായിരുന്നു. ലൈറ്റില്ലാതിരുന്നതിനാൽ ബസിൽ കയറാൻ വിസമ്മതിച്ച യുവതിയെ മറ്റ് യാത്രക്കാർ ഉറങ്ങുന്നതിനാലാണ് ലൈറ്റിടാത്തത് എന്നു പറഞ്ഞ് തെറ്റിധരിപ്പിച്ച് ഇയാൾ ബസിലേക്ക് കയറ്റി. യുവതിക്കു പിന്നാലെ ബസിൽ കയറിയ ഇയാൾ ബസിന്‍റെ വാതിൽ പൂട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ 100 മീറ്റർ മാത്രം അകലെയുള്ള ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവമുണ്ടായത്.

സിസിടിവി ദൃശ്യങ്ങൾ വഴി പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടി കൂടാൻ കഴിഞ്ഞിരുന്നില്ല. 75 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് രാംദാസ്.