അനധികൃത കുടിയേറ്റക്കാരെ നാടുകടത്തപ്പെടുന്ന അന്യഗ്രഹ ജീവികളോട് ഉപമിച്ച് വൈറ്റ് ഹൗസ് വീഡിയോ; ‘Haha Wow’ ആനന്ദപ്രകടനവുമായി ഇലോൺ മസ്ക്

0
23

യുഎസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ അസാധാരണമാം വിധം എക്സിൽ പങ്കുവെച്ച് വൈറ്റ്ഹൗസ്. ഈ വീഡിയോ
‘Haha Wow’ എന്ന സന്തോഷ സൂചകമായ പ്രതികരണത്തോടെ ഇലോൺ മസ്ക് റീട്വീറ്റും ചെയ്തിട്ടുണ്ട്. എക്സിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്കൊപ്പം വൈറ്റ്ഹൗസ് നൽകിയ കുറിപ്പാണ് ഏറെ വിചിത്രം. ASMR: Illegal Alien Deportation Flight (‘എഎസ്എംആർ: അനധികൃത അന്യഗ്രഹ നാടുകടത്തൽ വിമാനം’)എന്നാണ് ഈ വീഡിയോയ്ക്കൊപ്പം വൈറ്റ്ഹൗസ് നൽകിയിരിക്കുന്ന കുറിപ്പ്.

“ഓട്ടോണമസ് സെൻസറി മെറിഡിയൻ റെസ്‌പോൺസ്” എന്ന് വിശദീകരിക്കാവുന്ന ഒരു നോൺക്ലിനിക്കൽ പദമാണ് എഎസ്എംആർ. ഒരു പ്രതലത്തിൽ നഖം ഉൾപ്പെടെ എന്തെങ്കിലും ഉരയുമ്പോൾ ഉണ്ടാകുന്ന ശബ്ദം കേട്ടാലോ അത്തരം വീഡിയോ കണ്ടാലോ ആനന്ദം ഉണ്ടാകുന്ന അവസ്ഥയെ സൂചിപ്പിക്കുന്ന പദമാണിത്. ഇതോടൊപ്പം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തപ്പെടുന്ന അന്യഗ്രഹ ജീവികൾ എന്നും വിശേഷിപ്പുക്കുന്നു. ഇന്ത്യക്കാർ അടക്കമുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരെ അമേരിക്ക സ്വീകരിക്കുന്ന മനുഷ്യത്വവിരുദ്ധ സമീപനം നേരത്തെ വലിയ വിമർശനത്തിന് കാരണമായിരുന്നു.

https://x.com/WhiteHouse/status/1891922058415603980

41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറ്റ്ഹൗസ് പങ്കുവെച്ചിരിക്കുന്നത്. പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു കുടിയേറ്റക്കാരനെ ഒരു ഉദ്യോ​ഗസ്ഥൻ പരിശോധിക്കുന്നതായി തോന്നിപ്പിക്കുന്ന ഒരു ദൃശ്യത്തിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് ഒരു ഉദ്യോ​ഗസ്ഥൻ ഒരു കൊട്ടയിൽ നിന്ന് വിലങ്ങുകളോട് കൂടിയ ചങ്ങലകൾ തറയിൽ നിരത്തിവെയ്ക്കുന്നതും ചങ്ങലയുടെ ശബ്ദപശ്ചാത്തലത്തോടെ വീഡിയോയിൽ കാണാാം. കൈകളും കണങ്കാലും ബന്ധിച്ച ഒരുകുടിയേറ്റക്കാരൻ ഒരു ഉദ്യോ​ഗസ്ഥനെ മറികടന്ന് നടന്ന് പോകുന്നതും വീഡിയോയിൽ ഉണ്ട്. ഒരു അനധികൃത കുടിയേറ്റക്കാരൻ്റെ കൈകൾ പരസ്പരം വിലങ്ങിട്ട് ഒരു ഉദ്യോ​ഗസ്ഥൻ ബന്ധിക്കുന്നതിൻ്റെ ക്ലോസ്അപ്പ് ദൃശ്യങ്ങളും വീഡിയോയിൽ വ്യക്തമായി കാണിച്ചിട്ടിണ്ട്. കണങ്കാൽ ബന്ധിച്ച ഒരാൾ പടികൾ കയറിപോകുന്നതും വീഡിയോയിൽ കാണാം. വീഡിയോയിൽ കാണിച്ചിരിക്കുന്ന പുരുഷൻമാരായ അനധികൃത കുടിയേറ്റക്കാരുടെ മുഖം പക്ഷെ വീഡ‍ിയോയിൽ കാണിച്ചിട്ടില്ല.

https://x.com/elonmusk/status/1891923570768384107