ദേശീയ ​ഗെയിംസ്: ജിംനാസ്റ്റിക്സിൽ മെഡൽനേട്ടവുമായി കേരളം

0
4

മപ്പത്തിയെട്ടാമത് നാഷണൽ ​ഗെയിംസിൽ മെഡൽത്തിളക്കത്തിൽ കേരളം. ഇന്ന് രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 3 മെഡലുകളാണ് കേരളം നേടിയത്. ജിംനാസ്റ്റിക്സിലാണ് കേരളം മൂന്ന് മെഡലുകളും നേടിയത്. ജിംനാസ്റ്റിക്സിൽ കേരളത്തിന്റെ പുരുഷ ടീം വെള്ളി നേടി. മുഹമ്മദ് അജ്മൽ കെ, മുഹമ്മദ് സഫാൻ പി കെ, സാത്വിക് എം പി, ഷിറിൽ റുമാൻ പി എസ് എന്നിവരടങ്ങുന്ന സംഘമാണ് 61. 21 പോയിന്റോടെ അക്രോബാറ്റിക് ജിംനാസ്റ്റിക്സിൽ വെള്ളി നേടിയത്.

അക്രോബാറ്റിക് ജിംനാസ്റ്റിക്സിൽ മിക്സഡ് പെയറിൽ കേരളത്തിന്റെ ഫസൽ ഇംത്യാസും പാർവതി ബി നായരും വെള്ളി നേടി. വനിത ​വിഭാ​ഗത്തിൽ ലക്ഷ്മി ബി നായർ- പൗർണമി ഹൃഷികുമാർ സഖ്യം വെങ്കലം നേടി. നിലവിൽ 12 സ്വർണവും 14 വെള്ളിയും 20 വെങ്കലങ്ങളുമായി 46 മെഡലുകളാണ്‌ ഗെയിംസിലെ കേരളത്തിന്റെ സമ്പാദ്യം.