‘ബന്ധങ്ങള്‍ പെട്ടന്ന് ഇല്ലാതാകും’; പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തതയുമായി നാരായണീന്‍റെ മൂന്നാണ്‍മക്കള്‍

0
18

ബന്ധങ്ങളും അവയുടെ സങ്കീർണ്ണതയും വൈകാരികതയും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഫാമിലി ​ഡ്രാമ ജോണറിൽ എത്തിയ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’. കൊയിലാണ്ടിയിലെ നാട്ടിൻപുറത്തെ ഒരു കുടുംബവും അവിടുത്തെ ആളുകളുടെയും കഥയാണ് ചിത്രം. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവര്‍ അവതരിപ്പിക്കുന്ന മുന്ന് സഹോദരങ്ങളുടെ മാനസിക വ്യവഹാരത്തിലൂടെയാണ് സിനിമയുടെ കഥ പുരോ​ഗമിക്കുന്നത്. ഏറിയും കുറഞ്ഞും ബന്ധങ്ങള്‍ക്കിടയിലുണ്ടാകുന്ന വൈകാരക ഇടപെടലും വ്യത്യസ്തകളില്‍ മനുഷ്യര്‍ക്കിടയിലുണ്ടാകുന്ന അസഹിഷ്ണുതയും ചിത്രം വ്യക്തമായി വരച്ചിടുന്നുണ്ട്.

വ്യത്യസ്തമായൊരു ആഖ്യാന രീതിയാണ് രചയിതാവും സംവിധായകനുമായ ശരൺ വേണു​ഗോപാൽ സ്വീകരിച്ചിരിക്കുന്നത്. ‘എക്സ്ട്രീം റിയലിസ്റ്റിക്ക്’ എന്നൊക്കെ വിശേഷപ്പിക്കാവുന്ന രീതിയിലാണ് സിനിമ പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പതിഞ്ഞ താളമാണ് സിനിമയ്ക്ക്. നല്ല സംഭാഷങ്ങളും മികച്ച പ്രകനങ്ങളും സിനിമയുടെ പ്രത്യേകതയായി ഉയര്‍ന്നു നില്‍ക്കുന്നു. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി. പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെ എസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ് ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെ എൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.