Friday
19 December 2025
19.8 C
Kerala
HomePoliticsആർഎസ്‌എസ്‌ കൊലക്കത്തി താഴെ വയ്‌ക്കണം: സിപിഐ എം

ആർഎസ്‌എസ്‌ കൊലക്കത്തി താഴെ വയ്‌ക്കണം: സിപിഐ എം

വള്ളികുന്നത്ത്‌ എസ്‌എഫ്‌ഐ പ്രവർത്തകൻഅഭിമന്യുവിന്റെ നിഷ്‌ഠൂര കൊലപാതകത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ശക്തമായി പ്രതിഷേധിച്ചു. ആർഎസ്‌എസ്‌ കൊലക്കത്തി സ്‌കൂൾകുട്ടികൾക്ക്‌നേരെ പോലും ഉയരുന്നത്‌ അങ്ങേയറ്റം അപലപനീയമാണ്‌.

വിഷു ദിനത്തിലും കൊലക്കത്തി താഴെ വയ്‌ക്കാത്ത ഈ വർഗീയ കാപാലികരെ ഒറ്റപ്പെടുത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ജ്യേഷ്‌ഠനെ കിട്ടാതെ വപ്പോഴാണ്‌ അഭിമന്യുവിന്റെ ഇടനെഞ്ചിലേക്ക്‌ കത്തി കുത്തിയിറക്കിയത്‌.

ആസൂത്രിത കൊലപാതകമാണെന്ന്‌ ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞു. എന്നാൽ കൊലപാതകത്തിൽ ആർഎസ്‌എസിന്‌ പങ്കില്ലെന്ന്‌ വരുത്തിത്തീർക്കാനാണ്‌ മാധ്യമങ്ങളുടെ ശ്രമം. ഇത്‌ ജനങ്ങൾ തിരിച്ചറിയണം. ശക്തമായ അന്വേഷണത്തിലൂടെ എല്ലാ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സിപിഐ എം സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments