വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകി കേരള ബജറ്റ് 2025

0
5

രണ്ടാം പിണറായി സർക്കാരിൻറെ 2025-26 വർഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയിൽ പൂർത്തിയായി. ഈ സർക്കാരിൻറെ അവസാന സമ്പൂർണ ബജറ്റ് എന്ന രീതിയിൽ കൂടി ശ്രദ്ധനേടുന്ന ബജറ്റിൽ വികസനത്തിനും ക്ഷേമത്തിനുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാന സർക്കാരിനെ ബാധിച്ച രൂക്ഷമായ ധനഞെരുക്കത്തിന്‍റെ തീഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു എന്ന സന്തോഷ വർത്ത അറിയിച്ചുകൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്. വരും വർഷങ്ങളിൽ മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് കര്യങ്ങൾ പുരോ​ഗമിക്കുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

സർവ്വീസ് പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയുടെ അവസാന ​ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യുംമെന്നതും ശമ്പള പരിഷ്ക്കരണ കുടിശ്ശികയുടെ രണ്ടു ​ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവിദിക്കുമെന്നതും അവ പിഎഫിൽ ലയിപ്പിക്കുമെന്നതും ജീവനക്കാരുടെ ഡിഎ കുടിശ്ശിക രണ്ട് ​​ഗഡുക്കളായി ലോക് ഇൻ പിരിയിഡ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഒഴിവാക്കി നൽകുമെന്നതും ബജറ്റിലെ ആദ്യ പ്രഖ്യാപനങ്ങളായി.

മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസത്തിന് 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിച്ചു. 1202 കോടിയാണ് ദുരിതാഘാതമെന്നും 2025-26 ബജറ്റിലും കേന്ദ്രം വയനാടിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ തുക അനുവദിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ അധിക ഫണ്ട് ആവശ്യമായി വന്നാൽ അതും ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള ബജറ്റ് 2025-26 ഒറ്റനോട്ടത്തില്_

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ പ്രഖ്യാപിച്ചു. പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലോക കേരളം കേന്ദ്രം ആരംഭിക്കും. അതിവേഗപാതയ്ക്കായി ശ്രമം തുടരുകയാണ്. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ല. എങ്കിലും ചർച്ചകൾ തുടരുന്നതായും 2028ഓടെ വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കും. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കൻ കേരളത്ത്ൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണ്. കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. കേരളം സാമ്പത്തിക വികസനത്തിലേക്ക് കടക്കുന്നു. പുതിയ കർമ്മ പദ്ധതി ഇതിനായി ആവിഷ്കരിച്ചു. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള നിക്ഷേപം സമാഹരിക്കും. സർക്കാർ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും. ഭൂമി ഇല്ലാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. ഇത്തരത്തിൽ സംസ്ഥനത്തിന്റെ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾ ഊന്നൽ നൽകിയാണ് ബജറ്റ് പ്രഖ്യാപനം പൂർത്തിയായത്.

കേരള ബജറ്റ് പൂര്‍ണ്ണരൂപം