സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം: 39 അംഗ ജില്ലാ കമ്മിറ്റി, നാല്‌ പേർ പുതുമുഖങ്ങൾ

0
4

സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം 39 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ സെക്രട്ടറിയായി സി വി വർഗീസ്‌ തുടരും. 39 അംഗ കമ്മിറ്റിയിൽ നാല്‌ പേർ പുതുമുഖങ്ങളാണ്‌. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം വൈകുന്നേരം നാല്‌ മണിക്ക്‌ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

കമ്മിറ്റി അംഗങ്ങൾ: സി വി വർഗ്ഗീസ്, പി എസ് രാജൻ, കെ വി ശശി, കെ എസ് മോഹനൻ, വി എൻ മോഹനൻ, വി വി മത്തായി, ആർ തിലകൻ, റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ, എം ജെ മാത്യു, പി എൻ വിജയൻ, എൻ വി ബേബി, വി എ കുഞ്ഞുമോൻ, ജി വിജയാനന്ദ്, കെ എൽ ജോസഫ്, കെ റ്റി ബിനു, എം ലക്ഷ്മണൻ, റ്റി കെ ഷാജി, ആർ ഈശ്വരൻ, മുഹമ്മദ് ഫൈസൽ, വി ആർ സജി, എൻ പി സുനിൽകുമാർ, എം ജെ വാവച്ചൻ, റ്റി എസ് ബിസി, എം എൻ ഹരിക്കുട്ടൻ, കെ കെ വിജയൻ, പി ബി സബീഷ്, രമേശ് കൃഷ്ണൻ, റ്റി എം ജോൺ, സുമ സുരേന്ദ്രൻ, വി സിജിമോൻ, പി പി സുമേഷ്, വി വി ഷാജി, റ്റി കെ ശിവൻ നായർ, റ്റി ആർ സോമൻ. പുതുമുഖങ്ങൾ: കെ ജി സത്യൻ, എം തങ്കദുരൈ, തിലോത്തമ സോമൻ, ലിസി ജോസ്.