അമിതവേഗവും നിയമലംഘനങ്ങളും തടയാന്‍ കർശന പരിശോധനക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

0
29

വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയാന്‍ കർശന പരിശോധനക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിന്‍റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകളായി മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക്‌ വേഗത്തിൽ ചലാൻ അയക്കാനും ട്രാൻസ്‌പോട്ട്‌ കമ്മീഷണർക്ക്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകി. രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച്‌ വാഹനമോടിച്ചാൽ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. ഗതാ​ഗത വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത യോ​ഗം ഇന്ന് ഉച്ചക്ക് ​ഗതാ​ഗതി മന്ത്രി വിളിച്ചിട്ടുണ്ട്. സ്വകാര്യ ബസുടമകളുമായുള്ള ​ഗതാ​ഗത മന്ത്രിയുടെ യോ​ഗവും ഇന്ന് നടക്കും. നാളെ ഗതാഗതവകുപ്പിന്റെയും പൊതുമരാമത്ത്‌ വകുപ്പിന്റെയും സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗം നടക്കും. വാഹനാപകടങ്ങൾ കുറയ്‌ക്കാനുള്ള നടപടികളെ കുറിച്ച്‌ ആലോചിക്കുന്നതിന്റെ ഭാഗമാണിത്‌.