ശ്രീനിജൻ എംഎൽഎയെ ജാതി പരമായി അധിക്ഷേപിച്ച കേസിൽ ഷാജൻ സ്കറിയ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പിവി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിലാണ് ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
പി വി ശ്രീനിജിൻ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് ഷാജനെതിരെ നേരത്തെ കേസെടുത്തത്. ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിൻ എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിൻ എംഎൽഎ ആരോപിച്ചിരുന്നു.