തനിക്ക് എതിരായ രണ്ട് പരാതികളും വ്യാജം; ജയസൂര്യ

0
156

തനിക്കെതിരായ രണ്ട് പരാതികളും വ്യാജമാണെന്ന് ജയസൂര്യ. പരാതിക്കാരിയുമായി തനിക്ക് സൗഹൃദമില്ലെന്നും താരം വ്യക്തമാക്കി. പരാതിക്കാരൻ പറയുന്നതുപോലെ 2013ൽ ഷൂട്ടിംഗ് നടന്നിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. 2011ൽ തന്നെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. ഷൂട്ടിംഗ് നടന്നത് തൊടുപുഴയിലല്ല. കൂത്താട്ടുകുളത്താണ്. പിന്നെ എന്തിനാണ് ഇങ്ങനെയൊരു വ്യാജ ആരോപണവുമായി വന്നിട്ടുള്ളതെന്ന് അറിയില്ല – ജയസൂര്യ പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവും നടന്‍ നിഷേധിച്ചു. പരാതി നല്‍കിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ല്‍ രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു.

അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിന് ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ വ്യക്തമാക്കി.