ഈ മാസം കുതിച്ചുയർന്ന സ്വർണവില ഇന്ന് കൂപ്പുകുത്തി. പവന് ഇന്ന് 560 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിൻ്റെ വില 56240 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 70 രൂപ കുറഞ്ഞു. ഗ്രാമിന് 7030 രൂപയിലാണ് ഇന്നത്തെ വിൽപ്പന പുരോഗമിക്കുന്നത്.
ഈ മാസം തുടങ്ങിയത് മുതല്‍ കുതിപ്പിലായിരുന്നു സ്വര്‍ണം. പല തവണ സ്വന്തം റെക്കോഡ് തിരുത്തി മുന്നേറിയ സ്വര്‍ണക്കുതിപ്പിന് തത്കാലം ഒരു ബ്രേക്ക് വന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് രാജ്യത്തും സ്വര്‍ണ വില കുറയാന്‍ കാരണം. ഔണ്‍സിന് 2,604 ലേക്ക് രാജ്യാന്തര വില കുറഞ്ഞിരുന്നു. എന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വരാത്തതും ഒരു തവണ കൂടി നിരക്ക് കുറയ്ക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്നതും വീണ്ടും സ്വര്‍ണവില കൂടാനിടയാക്കുമെന്നാണ് സൂചന.
പണിക്കൂലിയും ജി എസ് ടിയും ചേര്‍ത്ത് 60,000ത്തിന് മുകളില്‍ നല്‍കിയാലേ ഒരു പവന്‍ സ്വര്‍ണം ആഭരണ രൂപത്തില്‍ ലഭിക്കൂ . വില ഉയരങ്ങളില്‍ നില്‍ക്കുന്‌പോള്‍ ഇടയ്ക്കിടെയുണ്ടാകുന്ന ലാഭമെടുപ്പും വില കുറയാന്‍ കാരണമാകുന്നുണ്ട്.