മയക്കുമരുന്ന് കേസിലെ സിനിമാ ബന്ധം; ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കി എക്സൈസ്

0
70

സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ സിനിമാ ബന്ധം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സിനിമാ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും.

ഓംപ്രകാശിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്നത് നിരവധി ലഹരിപ്പാർട്ടികൾ. 5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്ന് പൊലീസ്.

കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളിൽ പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.