സംസ്ഥാനത്ത് നാളെയും ശക്തമായ മഴക്ക് സാധ്യത

0
76

സംസ്ഥാനത്ത് നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മലയോര മേഖലകളിൽ മഴ കനത്തേക്കും.

മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതീവ ജാഗ്രത തുടരാനും വരും ദിവസങ്ങളിലായി സമാനമായ ഇടി മിന്നൽ തുടരാനും സാധ്യത പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.