ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍

0
236

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. എല്ലാ എക്‌സിറ്റ് പോളുകളും ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രവചിക്കുന്നു. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നും സർവേകൾ പറയുന്നുണ്ട്.

ഹരിയാനയില്‍ കോണ്‍ഗ്രസ് 55 മുതല്‍ 62 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപ്പബ്ലിക് ടി വി സര്‍വെ പറയുന്നത്. ബിജെപിക്ക് ഇതേ സര്‍വെ പ്രവചിക്കുന്നത് 18 മുതല്‍ 24 സീറ്റുകളാണ്. ഐഎന്‍എല്‍ഡി 3 മുതല്‍ 6 സീറ്റുകള്‍ നേടുമെന്നും ഈ സര്‍വെ പറയുന്നു.

കോണ്‍ഗ്രസ് 44-55 സീറ്റുകളും ബിജെപി 15- 29 സീറ്റുകളും നേടുമെന്നാണ് ദൈനിക് ഭാസ്‌കറിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് 49-61 സീറ്റുകളും ബിജെപി 20-32 സീറ്റുകളും മറ്റുള്ളവര്‍ 3-5 സീറ്റുകളും നേടുമെന്ന് പീപ്പിള്‍ പള്‍സ് സര്‍വെ പറയുന്നു. കോണ്‍ഗ്രസ് 59 സീറ്റുകള്‍ വരെ നേടാനുള്ള സാധ്യതയാണ് ന്യൂസ് 18 പ്രവചിക്കുന്നത്. ബിജെപി 21 സീറ്റുകളും ജെജെപി 2 സീറ്റുകളും നേടുമെന്നും ന്യൂസ് 18 സര്‍വെ പറയുന്നു.

കശ്മീരില്‍ ബിജെപി 27 മുതല്‍ 32 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വെ പറയുന്നത്. എന്‍സി 40 മുതല്‍ 48 സീറ്റുകള്‍ നേടും. പിഡിപി 2 സീറ്റുകള്‍ വരെ നേടുമെന്നും മറ്റുള്ളവര്‍ 6 മുതല്‍ 11 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യാ ടുഡേ സര്‍വെകള്‍ പറയുന്നു.

ബിജെപി 27 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സ് സര്‍വെ പറയുന്നത്. എന്‍സി 50 സീറ്റുകള്‍ നേടുമെന്നും പിഡിപി 11 സീറ്റുകള്‍ നേടുമെന്നും ഇതേ സര്‍വേ പ്രവചിക്കുന്നു. ബിജെപി 20 മുതല്‍ 25 സീറ്റുകള്‍ വരെ നേടുമെന്നാണ് ദൈനിക് ഭാസ്‌കര്‍ പറയുന്നത്. എന്‍സി 35 മുതല്‍ 40 സീറ്റുകളും പിഡിപി 04 മുതല്‍ 07 സീറ്റുകളും നേടുമെന്നും ഇതേ സര്‍വെ പറയുന്നു.