മലപ്പുറം; അഞ്ച് കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി

0
18

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അഞ്ച് വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കണ്ടെയ്ൻമെൻ്റ് സോണുകളിലെ സ്‌കൂളുകൾ നാളെ തുറക്കും. തിരുവാലി പഞ്ചായത്തിലെ നാല് വാർഡുകളിലും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡിലും കണ്ടെയ്ൻമെൻ്റ് സോണുകൾ ഏർപ്പെടുത്തിയിരുന്നത്.

അതേസമയം 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറന്റയിൻ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക.

രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.