Wednesday
17 December 2025
26.8 C
Kerala
HomeKeralaമൻസൂർ കേസ് പ്രതി രതീഷിന്റെ ആത്മഹത്യ ; മാധ്യമങ്ങൾ യാതൊരു വസ്തുതയും ഇല്ലാതെ വ്യാജ വാർത്തകൾ...

മൻസൂർ കേസ് പ്രതി രതീഷിന്റെ ആത്മഹത്യ ; മാധ്യമങ്ങൾ യാതൊരു വസ്തുതയും ഇല്ലാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു ; എം വി ജയരാജൻ

മൻസൂർ കേസ് പ്രതി രതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ യാതൊരു വസ്തുതയും ഇല്ലാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കെ പി സി സി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എഫ് ഐ ആറും മാധ്യമങ്ങൾ കുറ്റപത്രവും തയ്യാറാക്കുന്നു എന്നതാണ് ഇപ്പോഴത്തെ രീതിയെന്നും എം വി ജയരാജൻ പറഞ്ഞു.

നാലാം പ്രതി ശ്രീരാഗ് കൊല്ലപ്പെട്ടു എന്നത് ഉൾപ്പെടെ തുടർച്ചയായി വ്യാജ വാർത്തകൾ ചമയ്ക്കുന്നതിൽ പ്രതിഷേധിച്ച് കണ്ണൂരിലെ ഏഷ്യാനെറ്റ് ന്യുസ് ഓഫീസിന് മുന്നിൽ പതിനഞ്ചാം തീയതി സി പി ഐ എം സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments