‘വേട്ടയാൻ’ യുട്യൂബിലെ സെർച്ചിങ്ങിൽ ട്രെൻഡിങ് നമ്പർ ‘വൺ’

0
327

വേട്ടയാൻ എന്ന ഗാനത്തിലൂടെ തലൈവർ രജനികാന്തും മലയാളത്തിൻ്റെ സ്വന്തം മഞ്ജുവാര്യരും ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്. യൂട്യൂബ് സെർച്ചിൽ ട്രെൻഡിംഗ് നമ്പർ വൺ ആണ് ഗാനം. റിലീസിന് മുമ്പ് തന്നെ ബ്ലോക്ക്ബസ്റ്റർ ആകുന്ന ആദ്യ ഗാനമാണ് മനസ്സിലായോ. 15 മണിക്കൂറിനുള്ളിൽ 36 ലക്ഷത്തിലധികം പേർ കണ്ട അടിപൊളി ഡാൻസ് നമ്പറിന്റെ രഹസ്യങ്ങൾ നോക്കുമ്പോൾ, 13 വർഷം മുമ്പ് മരിച്ച ഗായകൻ പാടിയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചോളൂ ചിത്രത്തിലെ ഈ ഗാനം എ ഐ സഹായത്തോടെ നിർമിച്ചതാണ്. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം അന്തരിച്ച ഗായകൻ മലേഷ്യ വാസുദേവൻ്റെ ശബ്ദമാണ് പാട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് പാട്ടിൽ എ ഐ സഹായം ഉപയോഗിക്കുന്നത് എന്നുള്ളതും ഒരു പ്രത്യേകതയാണ്. യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് മനസ്സിലായോ ആലപിച്ചിരിക്കുന്നത്.

തമിഴ് സിനിമകളിൽ മലയാളം വരികൾ കോർത്തിണക്കുന്നത് ഇതാദ്യമല്ലെങ്കിലും ‘മനസ്സിലായോ’ എന്ന വാക്ക് പെട്ടെന്ന് ശ്രദ്ധ നേടുന്ന ഒന്നാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ എത്തും. ഇവിടംകൊണ്ടൊന്നും തീരുന്നതല്ല ‘മനസ്സിലായോ’ യുടെ രഹസ്യങ്ങൾ, 33 വർഷങ്ങൾക്ക് ശേഷം അമിതാബ്‌ബച്ചനും രജനികാന്തും ചിത്രത്തിൽ ഒന്നിക്കുന്നൂവെന്ന പ്രത്യേകതയും ഉണ്ട്. ഇരുവരുടെയും മൂന്നാമത്തെ സിനിമയാണ് ‘വേട്ടയാൻ’. അന്ധാ കാനൂൻ, ഗെരാഫ്താർ, ഹം തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരുംഅവസാനമായി ഒന്നിച്ചെത്തിയത്.

രജനികാന്തിൻ്റെ മുൻ ബ്ലോക്ക്ബസ്റ്ററായ ‘ജയില’റിലെ ഒരു ഐക്കണിക് ഡയലോഗിൽ നിന്നാണ് പാട്ടിന്റെ ടൈറ്റിൽ പിറവി. പാട്ടിനൊപ്പം എനെർജിറ്റിക്കായി തലൈവർക്കൊപ്പം ചുവടുവെക്കുന്ന മഞ്ജുവാര്യരാണ് പ്രധാന ആകർഷണം. ഏറെ നാളുകൾക്ക് ശേഷമാണ് മഞ്ജുവിന്റെ ഒരു കിടിലൻ പെർഫോമൻസ് കാണാൻ സാധിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലൈക്കയുടെയും രജനീകാന്തിന്റെയും നാലാമത് കൂട്ടുകെട്ടാണ് ഈ ചിത്രം. മുൻപ് എന്തിരൻ 2, ദർബാർ, ലാൽസലാം സിനിമകളാണ് ഇതേ നിർമ്മാണ കമ്പനിയുടെ കീഴിൽ നിർമ്മിച്ചവ. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. രോഹിണി, അഭിരാമി എന്നിവരും ചിത്രത്തിലുണ്ടാകും.