കെഫാ ചാമ്പ്യൻസ് ലീഗ് കെ.സി.എൽ. ഈ വരുന്ന സെപ്റ്റംബർ 15 മുതൽ

0
110

കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ യു.എ.ഇ സംഘടിപ്പിക്കുന്ന കെഫാ ചാമ്പ്യൻസ് ലീഗ് കെ.സി.എൽ. ഈ വരുന്ന സെപ്റ്റംബർ 15 മുതൽ ആരംഭിക്കും. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 27 ടീമുകൾ ദുബായ്, അബുദാബി എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചായിരിക്കും മത്സരങ്ങൾ.

നവംബർ അവസാന വാരമായിരിക്കും ഫൈനൽ. ഇതോടൊപ്പം നടക്കുന്ന കെഫാ മാസ്‌റ്റേഴ്‌സ് ലീഗിൽ 8 ടീമുകൾ പങ്കെടുക്കും. മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഫിക്സ്ചറിങ് ചടങ്ങ് സെപ്റ്റംബർ 1 നു വൈകീട്ട് ദുബൈ ഖിസൈസിലെ അറക്കൽ പാലസ് റെസ്റ്റോറന്റിൽ വെച്ചു നടക്കും.

ഈ സീസണിൽ കെഫാ ടീമുകൾക്കും , മാനേജേഴ്‌സിനും കുടുംബാംഗങ്ങൾക്കുമായി ആസ്റ്റർ ഹോസ്പ്പിറ്റലുമായി ചേർന്ന് കെഫാ നടപ്പിലാക്കുന്ന കെഫാ – ആസ്റ്റർ മെഡിക്കൽ കാർഡ് വിതരണ ഉദ്ഘാടനവും അന്നേ ദിവസം നടക്കുമെന്നും കെഫാ ഭാരവാഹികൾ അറിയിച്ചു.