കൈലിയൻ എംബാപ്പെയുടെ ‘എക്സ്’ അക്കൗണ്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തിയും ലയണൽ മെസ്സിയെ കളിയാക്കിയും പോസ്റ്റുകൾ

0
201

ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയുടെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തിയും ലയണൽ മെസ്സിയെ കളിയാക്കിയും അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റുകൾ തുടർന്നു വന്നു. ടോട്ടൻഹാം ക്ലബ്ബിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്. പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് പറയുന്നതിനൊപ്പം ഇസ്രയേലിനെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റും താരത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ‘ $MBAPPE’ എന്നപേരില്‍ ക്രിപ്‌റ്റോകറന്‍സിയുടെ പ്രമോഷന്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. പ്രകോപനപരമായ നിരവധി പോസ്റ്റുകള്‍ പിന്നാലെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഫുട്‌ബോള്‍ മുതല്‍ ഇസ്രയേല്‍- പലസ്തീന്‍ തര്‍ക്കം വരെ പിന്നീട് പോസ്റ്റുകളായെത്തി. അതേസമയം പോസ്റ്റുകളെല്ലാം ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

പിഎസ്ജിയില്‍ നിന്ന് ഫ്രീ ഏജന്റായാണ് എംബാപ്പെ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയല്‍ മാഡ്രിഡിലേക്കെത്തിയത്. ജൂലൈ 16 ന് ക്ലബ്ബ് എംബാപ്പെയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ 80,000 കാണികളാണ് ഗ്രൗണ്ടിലേക്കെത്തിയത്.