വൈഎസ്ആർ കോൺഗ്രസിലെ 2 രാജ്യസഭാ എംപിമാർ ടിഡിപിയിലേക്ക്

0
116

വൈഎസ്ആർ കോൺഗ്രസിൽ നിന്ന് ടിഡിപിയിലേക്ക് 2 രാജ്യസഭാ എംപിമാർ. ബിധ മസ്താൻ റാവു ജാദവും വെങ്കിട്ടരമണ റാവു മോപ്പിദേവിയും രാഷ്ട്രീയ ചുവടുമാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് ഇരുവരും എംപി സ്ഥാനം രാജിവച്ചത്.

ഇരുവരും രാജിവച്ചതോടെ രാജ്യസഭയിൽ വൈഎസ്ആർ കോൺഗ്രസിന്‍റെ അംഗബലം ഒമ്പതിലേക്ക് ചുരുങ്ങി. രാജി സ്വീകരിച്ചതായി രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറുടെ ഓഫിസ് അറിയിച്ചു. 2028 ജൂൺ വരെ കാലാവധിയുള്ളപ്പോഴാണ് മസ്താൻ റാവുവിന്‍റെ രാജി. മോപ്പിദേവിയുടെ കാലാവധി 2026 ജൂൺ വരെയുണ്ട്.

മസ്താൻ റാവുവിനെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ടിഡിപി സ്ഥാനാർഥിയാക്കുമെന്നാണ് അറിയുന്നത്. എന്നാൽ, മോപ്പിദേവിക്ക് വീണ്ടും രാജ്യസഭയിലേക്കു പോകുന്നതിൽ താത്പര്യമില്ല. ആന്ധ്രപ്രദേശ് നിയമസഭയിലെ ഇപ്പോഴത്തെ അംഗബലം കണക്കാക്കിയാൽ രണ്ടു സീറ്റുകളും ടിഡിപിക്കു ലഭിക്കും. ഇതോടെ, രാജ്യസഭയിൽ ഭൂരിപക്ഷം തികച്ച എൻഡിഎയുടെ കരുത്ത് വീണ്ടും വർധിക്കും.