മംഗഫ് തീപിടിത്തം; തീപിടിത്തം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

0
238

കുവൈത്തിൽ 49 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തത്തിൻ്റെ കേസ് പബ്ലിക് പ്രോസിക്യൂഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറി. തീപിടിത്തം അബദ്ധത്തിൽ സംഭവിച്ചതാണെന്നും സംഭവത്തിൽ കുറ്റകൃത്യം സംശയിക്കേണ്ടതിന്റെ സാഹചര്യമില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ജൂൺ 12 നാണ് എൻ.ബി.ടി.സി കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 44 ഇന്ത്യക്കാർ ഉൾപ്പെടെ 49 പേർ മരണമടഞ്ഞത്. ഇതിൽ 24 പേർ മലയാളികൾ ആയിരുന്നു.

വിശദമായ അനേഷണങ്ങൾക്കു ശേഷമാണ്, തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നു കണ്ടെത്തുകയും, ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറിയതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.