നെയ്മറും റൊണാൾഡോയും വീണ്ടും എഎഫ്‌സി ചാമ്പ്യൻസ് ലീഗ് കളിക്കാനെത്തുന്നു

0
163

അറബ് മേഖലയിലെ എട്ട് ക്ലബ്ബുകൾ പങ്കെടുക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൻ്റെ ഗ്രൂപ്പ് റൗണ്ടിൻ്റെ നറുക്കെടുപ്പ് പൂർത്തിയായി. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറും നെയ്മറിൻ്റെ അൽ ഹിലാലും ഖത്തർ ക്ലബ്ബുകൾക്കെതിരെ മത്സരിക്കും. ഖത്തർ ലീഗ് ജേതാക്കളായ അൽ സദ്ദും റണ്ണേഴ്‌സ് അപ്പായ അൽ റയ്യാനും യോഗ്യത നേടിയപ്പോൾ, അൽ ഗരാഫ പ്ലേ ഓഫ് ജയിച്ച് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.

അൽ റയ്യാന് നെയ്മറിന്റെ അൽ ഹിലാലിനെതിരെയാണ് ആദ്യ മത്സരം. സെപ്റ്റംബർ 17ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലായിരിക്കും മത്സരം. പരിക്ക് മാറി നെയ്മർ തിരിച്ചെത്തുകയാണെങ്കിൽ ഖത്തറിൽ സൂപ്പർതാരത്തിന്റെ മിന്നുന്ന പ്രകടനത്തിന് ആരാധകർക്ക് വീണ്ടും സാക്ഷിയാകാം.

ശേഷം, നവംബറിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റും, അൽ ഹിലാലും വീണ്ടും ഖത്തറിലെത്തും. നവംബർ 26ന് അൽ ഹിലാലും അൽ സദ്ദും, 25ന് അൽ ഗറാഫയും അൽ നസ്റും ഖത്തറിൽ കളിക്കും. ഡിസംബർ മൂന്നിനാണ് അൽ ഗറാഫ അൽ ഹിലാൽ എവേ മാച്ച്. ഡിസംബർ രണ്ടിന് എവേ മാച്ചിൽ അൽ സദ്ദ് അൽ നസ്റിനെ നേരിടും. അൽ റയാൻ സെപ്റ്റംബർ 30ന് എവേ മാച്ചിൽ അൽ നസ്റിനെ നേരിടും.